ന്യൂഡൽഹി: കിട്ടാക്കടം പെരുകുന്ന പൊതുമേഖല ബാങ്കുകളെ നിരീക്ഷിക്കാൻ റിസർവ് ബാങ്കിന് കൂടുതൽ അധികാരം കിട്ടണമെന്ന് ഗവർണർ ഉർജിത് പേട്ടൽ ധനകാര്യ പാർലമെൻററി സമിതിയെ അറിയിച്ചു. ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുകയാണ്. അതേസമയം, പൊതുമേഖല ബാങ്കുകൾക്കുമേൽ റിസർവ് ബാങ്കിന് വേണ്ടത്ര നിയന്ത്രണമില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം, ബാങ്ക് ക്രമക്കേട്, പണഞെരുക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ സമിതിക്കു മുമ്പാെക ഹാജരായി വിശദീകരണം നൽകുകയായിരുന്നു ഗവർണർ. കിട്ടാക്കടം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
21 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം അവയുടെ മൊത്തം നഷ്ടം 87,300 കോടിയിൽപരം രൂപയാണ്. വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട വായ്പ ക്രമക്കേട് നടന്ന പഞ്ചാബ് നാഷനൽ ബാങ്കിനാണ് ഏറ്റവും കൂടുതൽ നഷ്ടം -12,283 കോടി. 2017 ഡിസംബർ വരെയുള്ള കണക്കു പ്രകാരം ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 8.31 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും ചോദ്യമുയർന്നു. ഒരു ബാങ്കിെൻറ ഒാരോ ശാഖയും നിരീക്ഷിക്കാൻ സാധിക്കില്ലെന്നാണ് ഗവർണർ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.