ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയിൽ രാജ്യം വലയുന്നതിനിടെ വായ്പ പലിശനിരക്കുകൾ കുറച്ച് ആർ.ബി.ഐ. റിപ്പോ നിരക്കിൽ 75 ബേസിക് പോയിൻറിെൻറ കുറവാണ് ആർ.ബി.ഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. റിവേഴ്സ് റിപ്പോ നിരക്കിൽ 90 ബേസിക് പോയിൻറിെൻറ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിവേഴ്സ് റിപ്പോ 4 ശതമാനമാക്കി കുറയും. എല്ലാ വാണിജ്യ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാനും ആർ.ബി.ഐ അനുമതി നൽകി. ബാങ്കുകളുടെ കരുതൽ നിക്ഷേപത്തിലും ആർ.ബി.ഐ കുറവ് വരുത്തിയിട്ടുണ്ട്. 100 ബേസിക് പോയിൻറ് കുറച്ച് മൂന്ന് ശതമാനമാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനങ്ങൾ അറിയിച്ചത്.
ലോക്ഡൗൺ മൂലം കടുത്ത പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഓഹരി വിപണികളും സമ്പദ്വ്യവസ്ഥയും സമ്മർദത്തിലാണ്. ഇതുമൂലം 2019ൽ സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രതിസന്ധി ഈ വർഷവും മറികടക്കാൻ സാധിക്കില്ല. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയാണ്. അതേസമയം, 5 ശതമാനമെന്ന വളർച്ചാ നിരക്ക് ഇന്ത്യക്ക് കൈവരിക്കാൻ കഴിയുമോയെന്ന കാര്യം സംശയമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
കോവിഡ് 19 മൂലമുണ്ടായ അസാധാരണ സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനം ആർ.ബി.ഐ എടുത്തത്. പണനയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും റിപ്പോ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ മൂന്ന് വരെ നിശ്ചയിച്ചിരുന്ന പണനയ കമ്മിറ്റ യോഗം മാർച്ച് 24 മുതൽ 27 വരെയുള്ള തീയതികളിൽ അടിയന്തരമായി ചേർന്നാണ് രാജ്യത്തെ വളർച്ച നിരക്ക് തിരികെ കൊണ്ടു വരാൻ ആർ.ബി.ഐ നിർണായക തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.