മുംബൈ: നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം വന്നതിനു ശേഷം എസ്.ബി.െഎയിൽ നിക്ഷേപമായി എത്തിയത് 1,14,139 കോടി രൂപ. എഴു ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപമായി എത്തിയത്. ബുധനാഴ്ച എസ്.ബി.െഎ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബർ 8 മുതൽ 16 വരെയുളള കണക്കാണിത്.
നവംബർ 8 നായിരുന്നു നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിലും ബാങ്ക് തുറന്നിരിന്നു. എന്നാൽ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നവംബർ 14ന് ബാങ്ക്അവധിയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.െഎ 5,776 കോടി രൂപയുടെ പഴയ 500, 1000 നോട്ടുകൾ മാറി നൽകി. എകദേശം 151.93 ലക്ഷം ഇടപാടുകളാണ് ഇൗ കാലയളവിൽ നടന്നത്. 18,665 കോടി രൂപ ബാങ്കിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.
ഒരാൾക്ക് 4,500 രുപയുടെ വരെ മൂല്യമുള്ള പഴയ നോട്ടുകൾ ഒരു ദിവസം മാറ്റി വാങ്ങാൻ സാധിച്ചിരുന്നു. ഇൗ കാലയളവിൽ പരമാവധി എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുക 2,500 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.