ന്യൂഡൽഹി: യെസ് ബാങ്ക് രക്ഷാപദ്ധതി തിങ്കാഴ്ച ആർ.ബി.ഐക്ക് മുമ്പാകെ അവതരിപ്പിക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ ര ജനീഷ് കുമാർ. കേന്ദ്രസർക്കാറുമായി ചർച്ചകൾ നടത്തി ഇക്കാര്യത്തിൽ അന്തിമ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ബി.ഐ യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്നതിൻെറ നിയമപരമായ വശങ്ങൾ പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപത്തെ കുറിച്ച് തീരുമാനമെടുക്കാൻ കുറഞ്ഞ സമയം മാത്രമാണ് ഉള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക എസ്.ബി.ഐ ബോർഡായിരിക്കും. നിരവധി നിക്ഷേപകർ യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യെസ് ബാങ്കിൻെറ 49 ശതമാനം ഓഹരികൾ വാങ്ങാനാണ് എസ്.ബി.ഐയുടെ പദ്ധതി. 10 രൂപയായിരിക്കും ഓഹരിയൊന്നിൻെറ വില. നേരത്തെ യെസ് ബാങ്കിന് ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.