എസ്​.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 41 ശതമാനം വർധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ​പൊതുമേഖല ബാങ്കായ എസ്​.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 41 ശതമാനം വർധന. 5,583.36 കോടിയാണ്​ എസ്​.ബി.ഐയുടെ മൂന്നാംപാദ ലാഭം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ എസ്​.ബി.ഐയുടെ ലാഭം വർധിച്ചത്​.

എസ്​.ബി.ഐയിലെ നിഷ്​ക്രിയ ആസ്​തിയുടെ തോതും കുറഞ്ഞിട്ടുണ്ട്​. 8.71 ശതമാനത്തിൽ നിന്ന്​ 6.97 ശതമാനമായാണ്​ നിഷ്​ക്രിയ ആസ്​തി കുറഞ്ഞത്​. ആകെയുള്ള നിഷ്​ക്രിയ ആസ്​തി 1.81 ലക്ഷം കോടിയിൽ നിന്ന്​ 1.59 ലക്ഷം കോടിയായാണ്​ കുറഞ്ഞത്​.

മൂന്നാംപാദ ലാഭഫലം പുറത്ത്​ വന്നതോടെ എസ്​.ബി.ഐയുടെ ഓഹരി വിലയും ഉയർന്നിട്ടുണ്ട്​. രണ്ട്​ ശതമാനം നേട്ടത്തോടെ 316 രൂപയിലാണ് എസ്​.ബി.ഐ​ വ്യാപാരം നടത്തുന്നത്​.

Tags:    
News Summary - SBI Q3 results: Profit jumps 41-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.