ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 1,861.75 പോയ ിൻറ് നേട്ടത്തോടെ 28,535.78ൽ ക്ലോസ് ചെയ്ത്. 7 ശതമാനം നേട്ടമാണ് സെൻസെക്സിൽ ഉണ്ടായത്. നിഫ്റ്റി 516 പോയിൻറ് ഉയർന്ന് 8,317.85 പോയിൻറിലെത്തി.
റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള ഓഹരികൾ വൻതോതിൽ ആളുകൾ വാങ്ങിയതാണ് വിപണിയിൽ നേട്ടമുണ്ടാകാനുള്ള പ്രധാന കാരണം. അതേസമയം, വരും ദിവസങ്ങളിൽ വിപണി നേട്ടം നില നിർത്തില്ലെന്ന സൂചനകളാണ് വിദഗ്ധർ നൽകുന്നത്. കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച ആശങ്കകൾ തന്നെയാണ് വിപണിക്ക് വരും ദിവസങ്ങളിലും തിരിച്ചടിയാവുക.
റിലയൻസിന് പുറമേ എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കി. കോവിഡ് 19യെ നേരിടാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന നിർമ്മലാ സീതാരാമെൻറ പ്രസ്താവനയും വിപണിക്ക് കരുത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.