മുംബൈ: കോവിഡ് 19 വൈറസ് ബാധയിൽ വൻ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഒാഹരി വിപണി. ബോംബെ സൂചിക സെൻസെക്സിൽ 1,775 പോയിൻറിെൻറ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 8100 പോയിൻറിന് താഴെ പോയി.
2016ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്. ആഗോള വിപണികളിലുണ്ടായ വിൽപന സമ്മർദമാണ് ഇന്ത്യൻ വിപണിയേയും സ്വാധീനിച്ചത്. കോറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്ക തന്നെയാണ് ആഗോളവിപണികളിലെ വിൽപന സമ്മർദത്തിന് കാരണം.
നിഫ്റ്റിയുടെ ബാങ്കിങ് ഇൻഡക്സ് 8.59 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഭാരത് പെട്രോളിയം, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 12.04 ശതമാനം മുതൽ 17.04 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
ഏഷ്യയിലെ മറ്റ് വിപണികളും നഷ്ടത്തിലാണ്. ദക്ഷിണകൊറിയയിലെ കോസ്പി, ഹോേങ്കാങ്ങിലെ ഹാങ് സാങ്, ജക്കാർത്തയിലെ കോംപോസൈറ്റ് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.