മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്ന് കരകയറി സെൻസെക്സും നിഫ്റ്റിയും. ബോംബെ സൂചിക സെൻസെക്സ് 1,325 പോയിൻറ് നേട്ടത്തോടെയും ദേശീയ സൂചിക നിഫ്റ്റി 365 പോയിൻറ് നേട്ടത്തോടെയും വ്യാപാരം അവസാനിച്ചു. 10 ശതമാനം നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇരു സൂചികകളും പിന്നീട് വൻ തിരിച്ചു വരവാണ് നടത്തിയത്. സൂചികകൾ ഒരു ദിവസം നടത്തുന്ന ഏറ്റവും വലിയ തിരിച്ചു വരവാണ് വെള്ളിയാഴ്ചയുണ്ടായത്.
എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളെല്ലാം വിപണിയിൽ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ വൻ നഷ്ടം നേരിട്ട നിഫ്റ്റി പി.എസ്.യു ബാങ്ക് ഇൻഡക്സ് 30 ശതമാനമാണ് പിന്നീട് ഉയർന്നത്. ബാങ്കിങ് സ്റ്റോക്കുകളിലുണ്ടായ ഷോട്ട് കവറിങ്ങാണ് വിപണികളിൽ നേട്ടത്തിനുണ്ടായ കാരണം. അതേസമയം, പ്രധാനപ്പെട്ട ഏഷ്യൻ ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിക്കി, ഷാങ്ഹായ്, കോസപി, ഹാങ്സാങ് തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.
സംഭവബഹുലമായിരുന്നു വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ. വ്യാപാരം ആരംഭിച്ചയുടൻ 10 ശതമാനം നഷ്ടം രേഖപ്പെടുത്തിയതോടെ വിപണികളിൽ 45 മിനിട്ട് നേരത്തേക്ക് വ്യാപാരം നിർത്തി. പിന്നീട് വ്യാപാരം പുനഃരാരംഭിച്ചപ്പോൾ വിപണി വൻ മുന്നേറ്റം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.