മുംബൈ: കരടിയുടെ ആധിപത്യം കണ്ട വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണികളിലുണ്ടായത് സമാനതകളില്ലാത്ത തകർച്ച. 2008ന് ശേഷമുള്ള കുറഞ്ഞ നിലയിലേക്ക് സെൻസെക്സ് കൂപ്പു കുത്തിയപ്പോൾ 2017ന് ശേഷമുള്ള വലിയ തകർച്ചയെ നിഫ്റ്റിയും അഭിമുഖീകരിച്ചു. സെൻസെക്സ് 2919 പോയിൻറ് നഷ്ടത്തോടെ 32,778.14ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റിയിൽ രേഖപ്പെടുത്തിയ നഷ്ടം 868 പോയിൻറാണ്. 9,590.15ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ 3100 പോയിൻറ് വരെ സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സെൻസെക്സിൽ ബാങ്കിങ്, റിയാലിറ്റി തുടങ്ങിയ ഇൻഡക്സുകളെല്ലാം വൻ നഷ്ടമാണ് അഭിമുഖീകരിച്ചത്. ഇരു ഇൻഡക്സുകളിലും 10 ശതമാനത്തിെൻറ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ബാങ്കിങ് ഇൻഡക്സും തകർന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് ഒമ്പത് ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി എന്നിവ ഏഴ് ശതമാനവും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് തകർച്ചുള്ള പ്രധാന സംഭാവന നൽകിയത് ഈ ഓഹരികളാണ്. എസ്.ബി.ഐയുടെ ഓഹരി വില കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 26 ശതമാനമാണ് ഇടിഞ്ഞത്. ഇൻഗോ, സ്പൈസ് ജെറ്റ്, ബർജർ പെയിൻറ്, ടി.സി.എസ്, അദാനി പവർ തുടങ്ങിയ കമ്പനികളെല്ലാം വൻ തകർച്ചയെ അഭിമുഖീകരിച്ചു.
കോവിഡ് 19 സംബന്ധിച്ച ആശങ്കകൾ തന്നെയാണ് ഇന്നും വിപണിയെ സ്വാധീനിച്ചത്. കോവിഡ് 19 ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതും യു.എസിെൻറ യാത്രാവിലക്കും വിപണിയെ പ്രതികൂലമായി ബാധിച്ചു. മറ്റ് രാജ്യങ്ങളിലെ വിപണികളെല്ലാം വൻ തകർച്ചയാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.