തകർന്നടിഞ്ഞു; തിരിച്ചു കയറി, ഒടുവിൽ നഷ്​ടത്തിൽ​ ക്ലോസ്​ ചെയ്​തു

മുംബൈ: അദ്​ഭുതങ്ങളൊന്നും ഉണ്ടായില്ല, ഇന്ത്യൻ ഓഹരി വിപണികൾ പ്രതീക്ഷിച്ചത്​ പോലെ നഷ്​ടത്തിൽ വ്യാപാരം അവസാനി പ്പിച്ചു. ബുധനാഴ്​ച ബോംബെ സൂചിക സെൻസെക്​സ്​ 214.22 പോയിൻറ്​ നഷ്​ടത്തോടെ 38,409.48ൽ​ വ്യാപാരം അവസാനിപ്പിച്ചു​. നിഫ്​റ്റി 49 പോയിൻറ്​ തകർച്ചയോടെ 11,254.20 പോയിൻറിൽ ക്ലോസ്​ ചെയ്​തു.

ഒരു ഘട്ടത്തിൽ സെൻസെക്​സ്​ 778 പോയിൻറ്​ ഇടിഞ്ഞ്​ 37,846ലെത്തിയിരുന്നു. നിഫ്​റ്റി 11,100 പോയിൻറിലെത്തുന്നതും ഇന്ന്​ കണ്ടു. എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ, റിലയൻസ്​ ഇൻഡസ്​ട്രീസ്​, ഇൻഡസ്​ലാൻഡ്​ ബാങ്ക്​, എസ്​.ബി.ഐ, ഐ.ടി.സി തുടങ്ങിയ കമ്പനി ഓഹരികൾക്ക്​ വലിയ നഷ്​ടം രേഖപ്പെടുത്തി. ഫാർമ ഒഴികെയുള്ള എല്ലാ സെക്​ടറുകളിലും തിരിച്ചടിയുണ്ടായി.

​കോവിഡ്​-19 സംബന്ധിച്ച​ ആശങ്കകൾ ഇന്ന്​ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുമെന്ന്​ നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. കോവിഡ്​-19ക്ക്​ പുറമേ യു.എസ്​ കേന്ദ്രബാങ്കായ ഫെഡ്​റിസർവ്​ പലിശനിരക്കുകൾ കുറച്ചതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.

Tags:    
News Summary - Sensex Slides As Rising Coronavirus Cases Weigh On Sentiment-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.