മുംബൈ: സംഭവബഹുലമായിരുന്നു വെള്ളിയാഴ്ച ഇന്ത്യ ഓഹരി വിപണി. കോവിഡ്-19 ഭീതിയും യെസ് ബാങ്കിെൻറ തകർച്ചയും വല ിയ പ്രതിസന്ധിയാണ് വിപണിയിലുണ്ടാക്കിയത്. 893.99 പോയിൻറ് ഇടിഞ്ഞ് 37,576.62 പോയിൻറിലാണ് ബോംബെ സൂചിക സെൻസെക്സ് വ ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 10,989 പോയിൻറിലാണ് ക്ലോസ് ചെയ്ത്. 279.50 പോയിൻറിെൻറ നഷ്ടമാണ് നിഫ്റ്റിയിൽ രേഖപ്പെടുത്തിയത്.
നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് പൊതുമേഖല ബാങ്കുകളുടെ ഇൻഡക്സാണ്. അഞ്ച് ശതമാനമാണ് പി.എസ്.യു ബാങ്കിങ് ഇൻഡക്സ് ഇടിഞ്ഞത്. മെറ്റൽ ഇൻഡക്സ് 4.4 ശതമാനവും നിഫ്റ്റി ബാങ്ക് 3.5 ശതമാനവും ഇടിഞ്ഞു. ബി.എസ്.ഇ മിഡ്കാപ്, സ്മാൾ കാപ് എന്നിവ 2 രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.
യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്.ബി.ഐ, ഇൻഡസ്ലാൻഡ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വൻ നഷ്ടം രേഖപ്പെടുത്തി. ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഗെയിൽ, ഏഷ്യൻ പെയിൻറ്സ് എന്നി കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചിക സെൻസെക്സ് 1,300 പോയിൻറ് വരെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ദേശീയ സുചിക നിഫ്റ്റിയും ഒരു ഘട്ടത്തിൽ വൻ തകർച്ച അഭിമുഖീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.