കൊറോണയിൽ വിറച്ച്​ ഓഹരി വിപണി; നാല്​ ദിവസ​ത്തിനിടെ ബോംബെ സൂചിക 1400 പോയിൻറ്​ ഇടിഞ്ഞു

മുംബൈ: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യൻ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല്​ ദിവസത്ത ിനിടെ ​ബോംബെ സൂചിക സെൻസെക്​സിൽ 1400 പോയി​ൻറി​​െൻറ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. ദേശീയ സൂചിക നിഫ്​റ്റി 11,700 പോയിൻറിന്​ താഴെ പോകുന്നതിനും ​കൊറോണ കാരണമായി. 392 പോയിൻറി​​െൻറ നഷ്​ടമാണ്​ സെൻസെക്​സിൽ ഇന്ന്​ രേഖപ്പെടുത്തിയത്​. നിഫ്​റ്റി 119 പോയിൻറും ഇടിഞ്ഞു.

സൺഫാർമ, ടാറ്റ മോ​ട്ടോഴ്​സ്​, മാരുതി സുസുക്കി, ഇൻഫോസിസ്​ എന്നീ കമ്പനികളാണ്​ നിഫ്​റ്റിയിൽ നഷ്​ടം രേഖപ്പെടുത്തിയത്​. യെസ്​ ബാങ്ക്​, ഭാരതി ഇൻഫ്രാടെൽ, എസ്​.ബി.ഐ, ബ്രിട്ടാനിയ ഇൻഡസ്​ട്രീസ്​, എച്ച്​.സി.എൽ എന്നീ കമ്പനികൾ എൻ.എസ്​.ഇയിൽ നേട്ടം രേഖപ്പെടുത്തി.

സെക്​ടറുകളിൽ ഓ​ട്ടോ രണ്ട്​ ​ശതമാനത്തി​​െൻറ നഷ്​ടം രേഖപ്പെടുത്തി. ഊർജം, ഇൻഫ്രാ, ഐ.ടി, ഫാർമ തുടങ്ങിയ സെക്​ടറുകളിലും നഷ്​ടം രേഖപ്പെടുത്തി.

Tags:    
News Summary - Share market and corona-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.