ന്യൂഡൽഹി: വാഹന മേഖലയിലെ തൊഴിൽ നഷ്ടം കുറക്കാൻ ജി.എസ്.ടിയിൽ ഇളവ് വേണമെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ സി യാം. കേന്ദ്രസർക്കാർ ഉടൻ തന്നെ പാസഞ്ചർ വാഹനങ്ങളുടെ ജി.എസ്.ടി 18 ശതമാനമാക്കി കുറക്കണമെന്ന് സിയാം പ്രസിഡൻറ് രാ ജൻ വഡേര ആവശ്യപ്പെട്ടു. നിലവിൽ 28 ശതമാനം നികുതിയാണ് പാസഞ്ചർ വാഹനങ്ങൾക്ക് ചുമത്തുന്നത്.
ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടികാഴ്ചയിൽ ജി.എസ്.ടി കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സിയാം ഭാരവാഹികൾ പറഞ്ഞു. വാഹന മേഖലയിലുണ്ടാവുന്ന തൊഴിൽ നഷ്ടം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തന്നെ ഭീഷണിയാണെന്നും സിയാം പ്രതിനിധികൾ വ്യക്തമാക്കി.
നേരത്തെ മാരുതി, നിസാൻ പോലുള്ള പ്രമുഖ കാർ നിർമാതാക്കൾ പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ കുറച്ചിരുന്നു. മറ്റ് മുൻനിര വാഹനനിർമാതാക്കളും തൊഴിലാളികളെ കുറക്കാനുള്ള നീക്കത്തിലാണ് . ഇതിനിടയിലാണ് തൊഴിൽ നഷ്ടം കുറക്കാൻ നികുതി ഇളവ് വേണമെന്ന ആവശ്യവുമായി വാഹന നിർമാതാക്കൾ തന്നെ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.