ന്യൂഡൽഹി: സാമ്പത്തിക നയങ്ങൾ തെരഞ്ഞെടുക്കുേമ്പാൾ സർക്കാർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് നൊബേൽ ജേതാവ് അഭിജ ിത് ബാനർജി. ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന സാമ്പത്തിക നയങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത്. കടുത്ത ധനകമ്മിയാണ് കേന്ദ്രസർക്കാർ നിലവിൽ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഈയൊരു അവസ്ഥയിൽ രാജ്യത്തെ ഡിമാൻഡ് വർധിപ്പിക്കുകയാണ് വേണ്ടത്. ഡിമാൻഡ് കുറയുന്നതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.
2014-15, 2017-18 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ സാമ്പത്തിക വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ കണക്കുകൾ മുഖവിലക്കെടുക്കാൻ സർക്കാർ തയാറാവുന്നില്ല. സമ്പദ്വ്യവസ്ഥയിലെ വളർച്ചാ നിരക്ക് അതിവേഗത്തിൽ താഴുകയാണെന്നും അഭിജിത് ബാനർജി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.