മുംബൈ: എച്ച് 1 എൻ 1 പനിയെ തുടർന്ന് ഇന്ത്യയിലെ ഓഫിസുകൾ അടച്ചുപൂട്ടി ജർമ്മൻ സോഫ്റ്റ്വെയർ കമ്പനി സാപ്. ബംഗളൂ രുവിലെ ആസ്ഥാനത്ത് രണ്ട് പേർക്ക് പനി ബാധിച്ചതോടെയാണ് താൽക്കാലികമായി ഓഫിസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചത്. മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഓഫിസുകളും പൂട്ടിയിട്ടുണ്ട്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
കൂടുതൽ പേർക്ക് പനി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് സാപ് അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും കമ്പനി ആവശ്യപ്പെട്ടു. കൊറോണ വൈറസ് സംബന്ധിച്ച ആശങ്ക പടരുന്നതിനിടെയാണ് ഇന്ത്യയിൽ എച്ച് 1 എൻ 1 വില്ലനാവുന്നത്.
2009ൽ യു.എസിലാണ് എച്ച് 1 എൻ 1 ആദ്യമായി റിപ്പോർട്ട് ചെയതത്. 2014ലും 2015ലും വൈറസ് ബാധ ഇന്ത്യയിലും ജീവനുകൾ കവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.