ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് 838 കോടി രൂപയുടെ ലാഭം. ഓഹരി വ ിപണിയിലാണ് എസ്.ബി.ഐ നാലാം പാദത്തിലെ ലാഭം സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,711.17 കോടിയുടെ നഷ്ടത്തിലായിരുന്നു എസ്.ബി.ഐ. ഏകദേശം 4,000 കോടി എസ്.ബി.ഐ ലാഭമുണ്ടാക്കുമെന്നായിരുന്നു വിപണി വിദഗ്ധരുടെ പ്രതീക്ഷ.
ഈ വർഷം കിട്ടാകടത്തിൽ കുറവ് വന്നിട്ടുണ്ടെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. ആകെയുള്ള കിട്ടാകടം 8.71 ശതമാനത്തിൽ നിന്ന് 7.53 ശതമാനമായാണ് കിട്ടാകടം കുറഞ്ഞത്. ഓഹരിയൊന്നിന് 0.94 രൂപയായിരിക്കും എസ്.ബി.ഐ ലാഭവിഹതമായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.