ന്യൂഡൽഹി: ലോക്ഡൗൺ കാലയളവിൽ അവശ്യവസ്തുക്കൾ മാത്രമേ ഇ-കൊമേഴ്സ് വൈബ്സൈറ്റുകളിലൂടെ വിൽക്കാനാകുവെന്ന് കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഏപ്രിൽ 20 മുതൽ രാജ്യത്ത് ലോക്ഡൗണിൽ ഇളവ് വ രുത്തുകയാണ്. ഓൺലൈൻ വ്യാപാരത്തിനും കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവാണ് പുനഃപരിശോധിച്ചിരിക്കുന്നത്.
നേരത്തെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ മൊബൈൽ ഫോൺ, ടെലിവിഷൻ, റഫ്രിജറേറ്റർ, ലാപ്ടോപ്, തുണിത്തരങ്ങൾ, സ്റ്റേഷനറി, സ്കൂൾ കുട്ടികൾക്കുള്ള സാധനങ്ങൾ എന്നിവയെല്ലാം വിൽക്കാമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 20 മുതൽ ആരോഗ്യരംഗം, കാർഷിക രംഗം, മത്സ്യബന്ധനം, തോട്ടങ്ങൾ എന്നിവയുടെ പ്രവർത്തനത്തിന് കേന്ദ്രസർക്കാർ ഇളവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.