ന്യൂഡൽഹി: ജി.എസ്.ടി വരുമാനത്തിൽ വലിയ കുറവുണ്ടാകുന്ന സാഹചര്യം ഡൽഹിയിൽ നടന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ 26ാമത് ജി.എസ്.ടി കൗൺസിൽ കേരളം ശക്തമായി ഉന്നയിച്ചതായി ധനമന്ത്രി തോമസ് ഐസക്. അന്തർസംസ്ഥാന വ്യാപാരത്തിനുള്ള ഐ.ജി.എസ്.ടി നികുതി വരുമാനമായി ലഭിച്ചിട്ടുള്ള 1,30,000 കോടി രൂപ സംസ്ഥാനങ്ങൾക്കു പങ്കുെവച്ചിട്ടില്ല. ഈ പണത്തിെൻറ പകുതി സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്.
ധനകമ്മി കുറച്ചുകാണിക്കുന്നതിെൻറ ഭാഗമായാണ് ഈ തുക പങ്കുവെക്കാത്തത്. ഇൗ പണം വിതരണം ചെയ്തിരുന്നെങ്കിൽ ധനകമ്മി അഞ്ചുശതമാനത്തിലും കൂടുമായിരുന്നു. സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിലെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ കിട്ടിയത്. രണ്ടാം ഗഡു കിട്ടിയിട്ടില്ല. ഈ നിലപാട് കേന്ദ്രം തിരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
ജി.എസ്.ടി റിട്ടേൺ ഫയലിങ് ലളിതമാക്കുന്നതുസംബന്ധിച്ച് വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ ധാരണയായി. അതുവരെ ഇപ്പോഴുള്ള സമ്പ്രദായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.