നീരവ്​ മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി മൂന്നാമതും തള്ളി

ലണ്ടൻ: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ 13500 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയതി​​​​െൻറ പേരിൽ ലണ്ടനിൽ അറസ്​റ്റില ായ വിവാദ വജ്ര വ്യവസായി നീരവ്​ മോദിയുടെ ജാമ്യാപേക്ഷ യു.കെ വെസ്​റ്റ്​ മിനിസ്​റ്റർ കോടതി മൂന്നാമതും തള്ളി.

മോദിയെ ഇന്ത്യക്ക്​ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ നൽകിയ പരാതിയിൽ കഴിഞ്ഞ മാർച്ച്​ 19നാണ്​ മോദിയെ സ്​കോട്​ലൻറ്​യാർഡ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്യുന്നത്​.

മോദിയുടെ കസ്​റ്റഡി കാലാവധി മെയ്​ 24 വരെ കോടതി നീട്ടി. ഇന്ത്യയിൽ നിന്ന്​ മുങ്ങിയ നീരവ്​ മോദി ബിസിനസുകാർക്കുള്ള ഗോൾഡൻ വിസയിലാണ്​ ലണ്ടനിലെത്തിയത്​.

Tags:    
News Summary - UK Court Denies Bail to Fugitive Diamantaire Nirav Modi -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.