ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക സമീപഭാവിയിലെങ്ങും നൽകാൻ കഴിയില്ലെന്ന് കേന്ദ്രം. പാർലമെൻറിെൻറ കൂടിയാലോചന സമിതി മുമ്പാകെ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയാണ് കൈമലർത്തിയത്. ജി.എസ്.ടി വരുമാനം പങ്കിടുന്നതിന് നിലവിലുള്ള അനുപാതം വെച്ച് സംസ്ഥാനങ്ങൾക്ക് കുടിശ്ശിക നൽകാൻ കഴിയുന്ന സ്ഥിതി കേന്ദ്രത്തിനില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
നികുതി വരുമാനത്തിൽ വലിയ ഇടിവാണ് കോവിഡിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളാണ് സംസ്ഥാനങ്ങളുടെ ജി.എസ്.ടി മാസങ്ങളായി കുടിശ്ശികയായി തുടരുന്ന കാര്യം സമിതിയിൽ ചൂണ്ടിക്കാട്ടിയത്. മാർച്ച് വരെയുള്ള കുടിശ്ശികയാണ് ഇതുവരെ തീർന്നിട്ടുള്ളത്. ജി.എസ്.ടി നടപ്പാക്കി ആദ്യ അഞ്ചു വർഷങ്ങളിൽ സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തി കൊടുക്കുമെന്നാണ് വ്യവസ്ഥ.
2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നടപ്പാക്കിയത്. ജി.എസ്.ടി വരുമാനത്തിൽ 14 ശതമാനം വരെ വാർഷിക വളർച്ച ഉണ്ടാവുമെന്ന കണക്കിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. രണ്ടു മാസം കൂടുേമ്പാഴാണ് ഈ തുക നൽകേണ്ടത്. ജൂലൈ അവസാനിക്കുേമ്പാഴും നഷ്ടപരിഹാര സെസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജി.എസ്.ടി കൗൺസിൽ യോഗം നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.