പെട്രോൾ, ഡീസൽ നികുതി കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ, ഡീസൽ നികുതി കൂട്ടി കേന്ദ്രസർക്കാർ. എക്​സൈസ്​ തീരുവയിൽ മൂന്ന്​ രൂപയുടെ വർധനവാണ ്​ വരുത്തിയിരിക്കുന്നത്​. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അന്താരാഷ്​ട്ര വിപണിയിൽ വില ക ുറഞ്ഞതോടെയാണ്​ കേന്ദ്രസർക്കാർ നികുതി കൂട്ടിയിരിക്കുന്നത്​.

പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്​സൈസ്​ തീരുവ ​ രണ്ട്​ രൂപ വർധിപ്പിച്ചു. എട്ട്​ രൂപയായിരിക്കും ഒരു ലിറ്റർ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്​സൈസ്​ തീരുവ. റോഡ്​ സെസും ലിറ്ററിന്​ ഒരു രൂപ വർധിപ്പിച്ചിട്ടുണ്ട്​. 10 രൂപയായിരിക്കും റോഡ്​ സെസ്​.

അന്താരാഷ്​ട്ര വിപണിയിൽ വില കുറയു​േമ്പാഴുള്ള നികുതി നഷ്​ടം കുറക്കുന്നതിനാണ്​ ഇന്ധനികുതി കൂട്ടിയതെന്നാണ്​ കേന്ദ്രസർക്കാർ അവകാശവാദം. അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാൾ ആഗോള വിപണിയിൽ വില കുറവി​​​െൻറ നേട്ടം ജനങ്ങൾക്ക്​ നൽകണമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

Tags:    
News Summary - Union government hike Excise duty-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.