ഇറാഖിലെ യു.എസ്​ വ്യോമാക്രമണം: ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്കും കനത്ത തിരിച്ചടി

ന്യൂഡൽഹി: ഇറാൻ സൈനിക കമാൻഡറെ യു.എസ്​ വ്യോമാക്രമണത്തിൽ വധിച്ച സംഭവം ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്കും കനത്ത തിരിച ്ചടിയുണ്ടാക്കും. എണ്ണവില വർധനവ്​ മൂലം ഇന്ത്യയിൽ പണപ്പെരുപ്പം ഉയരുന്നതിന്​ ഇത്​ കാരണമാകും.

ആക്രമണത്തെ സംബ ന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെ ക്രൂഡ്​ഓയിൽ വില ബാരലിന്​ 3 ഡോളറാണ്​ വർധിച്ചത്​. 69.16 ഡേ ാളറാണ്​ ക്രൂഡ്​ഓയില​​​​െൻറ ഇന്നത്തെ വില. സൗദി ആരാംകോ ആക്രമണത്തിന്​ ശേഷം ഇതാദ്യമായാണ്​ എണ്ണവില ഇത്രയും ഉയരുന്നത്​.

കടുത്ത പ്രതിസന്ധിക്കിടയിലും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വലിയ രീതിയിൽ ഉയരാത്തത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ആശ്വാസം നൽകിയിരുന്നു. 2011-12 വർഷത്തിൽ 100 ഡോളർ ഉണ്ടായിരുന്ന ക്രൂഡോയിൽ വില 2015-16 വർഷത്തിൽ 50 ഡോളറിലേക്ക്​ താഴ്​ന്നിരുന്നു. 2016-17ൽ 56 ഡോളറായിരുന്നു എണ്ണവില. ആ​ക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെ എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണ്​ സാധ്യത. ഇത്​ ഇന്ത്യക്കുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.

എണ്ണവില 100 ഡോളറിന്​ മുകളിലെത്തിയപ്പോൾ രാജ്യത്തെ പണപ്പെരുപ്പം വൻ തോതിൽ ഉയർന്നിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ വില വർധനവാണ്​ പണപ്പെരുപ്പം ഉയരാൻ കാരണം. വീണ്ടും അതേസാഹചര്യം ആവർത്തിക്കുമെന്നാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലെ പ്രധാന ആശങ്ക.

എണ്ണവില ഉയരുന്നത്​ ഇന്ത്യയുടെ ധനകമ്മി കൂടാനും ഇടയാക്കും. 80 ശതമാനം ക്രൂഡോയിൽ ഉൽപന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്​ ചെയ്യുന്നത്​. ഇറക്കുമതി ചെലവ്​ കൂടുന്നതോടെ ധനകമ്മി ഉയരും. എണ്ണവില ഉയർന്നതിന്​ പിന്നാലെ രൂപയുടെ വിനിമയ മൂല്യത്തിലും ഇടിവ്​ രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Unrest in West Asia can be a double whammy for the Indian economy-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.