തിൻസുകിയ (അസം): വടക്കു കിഴക്കൻ മേഖലയിലെ ആദായ നികുതി വകുപ്പ് വനിത ജീവനക്കാർ നൂത ന ആശയങ്ങളിലൂടെ ജനങ്ങളിലേക്കിറങ്ങിയപ്പോൾ ലഭിച്ചത് 8,000 കോടി രൂപ.
നിയമം നടപ്പാക്കുന്ന സർക്കാർ ഏജൻസി എന്ന പതിവു രീതി വിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നിയമത്തെക്കുറിച്ചുള്ള പ്രചാരണം, തെരുവു നാടകങ്ങളിലൂെട ബോധവത്കരണം, ക്വിസ് പരിപാടികൾ എന്നിവ സംഘടിപ്പിച്ചതാണ് കൂടുതൽ നികുതി ലഭിക്കാൻ ഇടയാക്കിയത്.
വനിത ദിനത്തിൽ വടക്കു കിഴക്കൻ മേഖലയിലെ ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സഞ്ജയ് ബഹാദൂറാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ കവിത ഝാ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.