റാണ കപൂറി​െൻറ കസ്​റ്റഡി നീട്ടി

മും​ബൈ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​റ​സ്​​റ്റ്​ ചെ​യ്​​ത യെ​സ്​ ബാ​ങ്ക്​ സ​ഹ സ്​​ഥാ​പ​ക​നാ​യ റാ​ണ ക​പൂ​റി​​െൻറ ക​സ്​​റ്റ​ഡി മാ​ർ​ച്ച്​ 20 വ​രെ നീ​ട്ടി പ്ര​ത്യേ​ക കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം മാ​ർ​ച്ച്​ എ​ട്ടി​നാ​ണ് യെ​സ്​ ബാ​ങ്ക്​ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യി​രു​ന്ന​ റാ​ണ ക​പൂ​റി​നെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. റാ​ണ ക​പൂ​ർ എം.​ഡി​യാ​യി​രി​ക്കെ 202.10 കോ​ടി രൂ​പ വാ​യ്​​പ ഭ​വ​ന​നി​ർ​മാ​ണ ക​മ്പ​നി​ക്ക്​ ന​ൽ​കി​യെ​ന്നും ഇൗ ​വാ​യ്​​പ​യു​ടെ ഒ​രു ഭാ​ഗം ഇ​തേ ക​മ്പ​നി നേ​ര​ത്തെ​​െ​യ​ടു​ത്ത വാ​യ്​​പ തി​രി​ച്ച​ട​ക്കാ​നാ​ണ്​ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഇ.​ഡി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

റാ​ണ​യു​ടെ കാ​ല​ത്ത്​ അ​നു​വ​ദി​ച്ച 30,000 കോ​ടി രൂ​പ വാ​യ്​​പ​യി​ൽ 20,000 കോ​ടി രൂ​പ​യും കി​ട്ട​ക്ക​ട​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഭീ​മ​മാ​യ വാ​യ്​​പ ന​ൽ​കു​ന്ന​തി​ന്​ ക​പൂ​റും കു​ടും​ബ​വും ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്നും ഇ.​ഡി ബോ​ധി​പ്പി​ച്ചു. പ്ര​തി​സ​ന്ധി​യി​ലാ​യ യെ​സ്​ ബാ​ങ്കി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ മൊ​റ​​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Yes Bank co-founder Rana Kapoor's ED remand extended till 20 March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.