മുംബൈ: ചെറുകിട വായ്പകൾക്ക് ഉൗന്നൽ നൽകി യെസ് ബാങ്ക് ബാങ്ക് നയം മാറ്റാനൊരുങ്ങുന ്നു. ഇതുവരെ കോർപറേറ്റ് വായ്പകൾക്കായിരുന്നു ബാങ്ക് പ്രാധാന്യം കൽപിച്ചിരുന്നത ്. കോർപറേറ്റ് സ്ഥാപനങ്ങൾ വാങ്ങിയ വൻ തുകകൾ കിട്ടാക്കടമാവുകയും മൂലധന ശേഷി കുറയുകയും ചെയ്തതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) 49 ശതമാനം ഒാഹരി ഏറ്റെടുക്കുന്നതോടെ പുതുജീവൻ കൈവരുന്ന ബാങ്കിനെ അടിമുടി മാറ്റാനുള്ള പദ്ധതികളാണ് നിലവിൽ ഭരണ ചുമതലയുള്ള പ്രശാന്ത് കുമാറിെൻറ നേതൃത്വത്തിൽ തയാറാക്കുന്നത്. യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ് ബാങ്ക് ആണ് എസ്.ബി.െഎയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്്.
ഇതുവരെ 35 ശതമാനത്തോളമായിരുന്നു യെസ് ബാങ്ക് ചെറുകിട വായ്പകൾ നൽകിയിരുന്നത്. ഇനിമുതൽ അത് 70 ശതമാനമാക്കി ഉയർത്തി റിട്ടെയിൽ ബാങ്കിങ്ങിൽ ശ്രദ്ധചെലുത്താനുള്ള പദ്ധതി തയാറാക്കുന്നതായി പ്രശാന്ത് കുമാർ പറഞ്ഞു. വ്യാഴാഴ്ചക്കുമുമ്പ് ഒാഹരി ഏറ്റെടുക്കൽ നടപടികൾ എസ്.ബി.െഎ പൂർത്തിയാക്കുമെന്നും ശനിയാഴ്ച മുതൽ ബാങ്ക് പ്രവർത്തനം പുനരാരംഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.