യെസ്​ ബാങ്ക്​ പ്രതിസന്ധി: ആർ.ബി.ഐ മൊറ​ട്ടോറിയം മൂന്ന്​ ദിവസത്തിനുള്ളിൽ പിൻവലിക്കും

ന്യൂഡൽഹി: യെസ്​ ബാങ്കിന്​ ആർ.ബി.ഐ ഏർപ്പെടുത്തിയ മൊറ​ട്ടോറിയം മൂന്ന് പ്രവർത്തി​ ദിവസത്തിനുള്ളിൽ പിൻവലിക്കു ം. ബാങ്കി​​​െൻറ പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ്​ ആർ.ബി.ഐ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്​. ഏപ്രിൽ മൂന്ന്​ വരെയാണ്​ ആർ.ബി.ഐ മെ​ാറ​ട്ടോറിയം ഏർപ്പെടുത്തിയിരുന്നത്​.

എസ്​.ബി.ഐയുടെ നേതൃത്വത്തിൽ യെസ്​ ബാങ്കിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിക്കാണ്​ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. ഇതുപ്രകാരം 7,250 കോടി നൽകി യെസ്​ ബാങ്കിലെ 49 ശതമാനം ഓഹരികൾ എസ്​.ബി.ഐ വാങ്ങും. ഐ.സി.ഐ.സി.ഐ ബാങ്ക്​ 1000 കോടി നിക്ഷേപം നടത്തി 100 കോടി ഓഹരി വാങ്ങും. ആക്​സിസ്​ ബാങ്ക്​ 600 കോടി നിക്ഷേപം നടത്തി 60 കോടി ഓഹരികളാവും വാങ്ങുക.

നേരത്തെ ആർ.ബി.ഐ മൊറ​ട്ടോറിയം വന്നതോടെ യെസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. പരമാവധി 50,000 രൂപ വരെയായിരുന്നു യെസ്​ ബാങ്കിൽ നിന്ന്​ പിൻവലിക്കാൻ സാധിച്ചിരുന്നത്​.

Tags:    
News Summary - Yes Bank Moratorium to End in 'Three Working Days' -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.