മുംബൈ: ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയ യെസ് ബാങ്കിന് സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 18,564 കോട ി നഷ്ടം. ബാങ്കിെൻറ നിഷ്ക്രിയ ആസ്തിയിലും വർധനയുണ്ടായി. 40,709 കോടിയാണ് ബാങ്കിെൻറ ഡിസംബറിലെ നിഷ്ക്രിയ ആസ്തി.
18.87 ശതമാനം വർധനയാണ് നിഷ്ക്രിയ ആസ്തിയിലുണ്ടായത്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുേമ്പാൾ നഷ്ടം 7.39 ശതമാനം ഉയർന്നിട്ടുണ്ട്. നിക്ഷേപങ്ങളിൽ വൻ കുറവുണ്ടായെന്നും യെസ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 44,000 കോടിയുടെ കുറവാണ് നിക്ഷേപങ്ങളിൽ ഉണ്ടായത്. ഇതാണ് ബാങ്കിലെ ഇപ്പോഴുള്ള മൂലധനപ്രതിസന്ധിക്ക് കാരണം.
നേരത്തെ മൂലധനപ്രതിസന്ധി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആർ.ബി.ഐ യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന പരാമവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.