കാലം മാറുന്നതനുസരിച്ച് ഓൺലൈൻ ഷോപ്പിങ്ങിനും കേരളത്തിൽ പ്രിയമേറുന്നു. വിലക്കുറവിനൊപ്പം മികച്ച ഓഫറുകളും ജനങ്ങളെ ഓൺലൈൻ ഷോപ്പിങ്ങിലേക്ക് കൂടുതൽ ആകർഷിക്കുന്നു.
കോവിഡ് സാഹചര്യങ്ങളും കൂടുതൽ ആളുകളെ ഓൺലൈൻ ഷോപ്പിങ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഒറ്റ ക്ലിക്കിൽ വേഗതയാർന്ന ഷോപ്പിങ് അനുഭവം ഇത്തരം ഓൺലൈൻ സൈറ്റുകൾ ഉപഭോക്താവിന് നൽകുന്നു.
ഗാഡ്ജറ്റ്-ആക്സസറി വിപണിയിൽ കേരളത്തിലുടെനീളം ഷോറൂമുകളുള്ള റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ ഉപഭോക്താവിന് ഗുണനിലവാരമുള്ള ബ്രാൻഡഡ് ഗാഡ്ജറ്റുകൾ വേഗതയിൽ എത്തിച്ച് നൽകുന്നു. ഏറ്റവും മികച്ച ഓഫറുകളും, ഇ.എം.ഐ സൗകര്യവുമാണ് മൈജി ഓൺലൈൻ സ്റ്റോറിൻറെ മറ്റൊരു പ്രത്യേകത.
www.myg.in എന്ന സൈറ്റിലൂടെയും പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ മൈജി ആപ്പിലൂടെയും സ്മാർട്ട്ഫോണുകൾ, ലാപ്‍ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ടിവി, ആക്സസറീസ് തുടങ്ങി എല്ലാവിധ ഡിജിറ്റൽ ഉൽപന്നങ്ങളുടെയും പുതു മോഡലുകൾ ഉപഭോക്താവിന് സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.