2008ലെ സാമ്പത്തിക ഞെരുക്കവും കോവിഡ് മഹാമാരിയും മറികടന്ന യു.എ.ഇ ലോകത്തിെൻറ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി നിലനിർത്തും. പുതിയ ബിസിനസ് സംരഭങ്ങൾക്കും വളരാനുള്ള വെള്ളവും വളവും ഇവിടെനിന്ന് ലഭിക്കും. മനസു ശരീരവും സമർപ്പിച്ച് മുന്നോട്ടുപോയാൽ പുതുതായി കടന്നുവരുന്നവർക്കും നേട്ടങ്ങളിലേക്ക് കുതിക്കാനാവും എന്നതാണ് ഭാവി തലമുറക്ക് നൽകാനുള്ള അനുഭവ പാഠം
ബഷീർ എന്ന അറബി പദത്തിന് സന്തോഷവാർത്ത അറിയിക്കുന്നവൻ എന്നാണ് അർത്ഥം. മലയാളിക്ക് സന്തോഷം പകർന്ന അനേകം വിജയകഥകളുടെ ശിൽപിയാണ് കെ.പി ബഷീർ എന്ന പ്രവാസി വ്യവസായി. തൊട്ടതെല്ലാം പൊന്നാക്കിയ, മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറിയ ഇദ്ദേഹത്തിെൻറ ബിസിനസ് ജീവിതത്തിന് മൂന്നര പതിറ്റാണ്ടിെൻറ മാറ്റുണ്ട്. യു.എ.ഇ എന്ന ലോകത്തിെൻറ സാമ്പത്തിക തലസ്ഥാനം അതിെൻറ കുതിച്ചുചാട്ടം വേഗത്തിലാക്കിയ 80കളുടെ അവസാനത്തിലാണ് കെ.പി ബഷീർ ഇമാറാത്തിെൻറ മണ്ണിനെ പ്രണയിച്ചുതുടങ്ങിയത്. ഇവിടുത്തെ അവസരങ്ങളുടെ വൈപുല്യവും ഭരണകർത്താക്കളുടെ ആകാശത്തോളം വിശാലമായ തുറന്ന മനസും ചേർന്നപ്പോൾ ചെറിയ ലക്ഷ്യങ്ങളുമായി പ്രവാസമാരംഭിച്ച ഇദ്ദേഹത്തിന് വളരാനുള്ള പടവുകൾ ഒരുക്കപ്പെടുകയായിരുന്നു.
കേരളത്തിലെ സാധാരണ അന്തരീക്ഷത്തിൽ നിന്നാണ് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ജീവതയാഥാർത്ഥ്യങ്ങളിലേക്ക് യാത്രയാരംഭിക്കുന്നത്. വടക്കൻ വീരഗാഥകളുടെ ചരിത്രമുറങ്ങുന്ന കടത്തനാടിെൻറ ആസ്ഥാനമായ വടകരക്കടുത്ത് കുരിക്കിലാടിെൻറ ഗ്രാമീണതയിൽ നിന്ന് പകർന്നുലഭിച്ച നന്മകളായിരുന്നു കൂട്ടിന്. കുന്നോളം സമ്പാദിക്കാനുള്ള മോഹത്തോടയല്ല പുറപ്പെട്ടത്. ചെറിയ ലക്ഷ്യങ്ങളുമായി ആദ്യം പറന്നിറങ്ങിയത് ബഹ്റൈനിലായിരുന്നു. ഗിഫ്റ്റ് പാലസ് എന്നൊരു കടയുമായാണ് തുടക്കം. സാധനങ്ങൾ വാങ്ങാൻ അക്കാലം മുതൽ യു.എ.ഇയിലേക്ക് വരാറുണ്ട്. സ്വാതന്ത്രത്തിെൻറയും ആശ്വാസത്തിെൻറയും ഗന്ധമാണ് ഇവിടുത്തെ മണ്ണിനെന്ന് മനസിലായത് അന്നാണ്.
പിന്നീട് ഇവിടം വിട്ടുപോയില്ല. യു.എ.ഇയുടെ മണ്ണ് നൽകുന്ന പിന്തുണയും കരുതലും എല്ലായിടത്തും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ യു.എ.ഇയെ ഇടനെഞ്ചിലെ ജീവതാളത്തോടൊപ്പം ചേർത്ത് കെ.പി ബഷീർ പടവുകൾ കയറി. ഇന്നത് ലോകത്തിെൻറ ഉത്തുംഗതയിലെത്തി എന്ന് പറഞ്ഞാൽ അദ്ദേഹമത് വിനയപൂർവ്വം നിരസിക്കുമെങ്കിലും, സത്യമതാണ്. ഇന്ത്യക്കാരായ പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട ബിസിനസ് രാജാക്കന്മാരുടെ ഫോബ്സ് പട്ടികയിൽ ആദ്യപേരുകാരിൽ അദ്ദേഹമുണ്ട്. ദിനംദിനം വികസിക്കുന്ന നെസ്റ്റോ റീട്ടെയ്ൽ ഹൈപ്പർ മാർക്കറ്റ് ശൃംഖലയും വൈവിധ്യമാർന്ന നിരവധി ബ്രാൻഡുകളുടെ വളർച്ചയും ഒരോ നിമിഷത്തിലും മുന്നേറുക തന്നെയാണ്.
നീണ്ട ജീവിതയാത്രയിൽ ഗുരുവായും രക്ഷിതാവായും പ്രചോദനം നൽകിയ ആരെങ്കിലുമുണ്ടെങ്കിൽ കെ.പി ബഷീറിന് അത് സ്വന്തം പിതാവ് മൂസ ഹാജിയാണ്. പിതാവിെൻറ കടയിൽ ചെറുപ്പകാലത്ത് പ്രവർത്തിച്ചതിലൂടെയാണ് ബിസിനസിലെ ആദ്യപാഠങ്ങൾ അറിഞ്ഞത്. പ്രവാസത്തിെൻറ തുടക്കകാലത്ത് എപ്പോഴും ബാധ്യതകൾ ബാക്കിയാക്കരുതെന്നും കടങ്ങൾ വരുത്തിവെക്കരുതെന്നും ഉപദേശിക്കുമായിരുന്നു.
മൂല്യവത്തായ കച്ചവട ജീവിതത്തിലേക്ക് അറിവും നിർദേശങ്ങളും നൽകുക മാത്രമല്ല, മകൻ അത് പാലിക്കുന്നുണ്ടോയെന്ന് മറ്റുള്ളവരിലൂടെ അറിയാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പിതാവിെൻറ മരണശേഷവും ബിസിനസ് ജീവിതത്തിൽ ആ ഉപദേശങ്ങളിൽ അടിയുറച്ച് തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. മാതാവ് കുഞ്ഞാമിയും സഹോദരങ്ങളുമെല്ലാം പലരൂപത്തിൽ സ്നേഹമായും സഹായികളായും കൂടെ നിന്നിട്ടുണ്ട്.
പ്രിയപ്പെട്ടവർ പകർന്നുനൽകിയ നന്മക്കൊപ്പം യു.എ.ഇ എന്ന നാട് നൽകിയ സ്വാതന്ത്രവും ആത്മവിശ്വാസം ചേർന്നപ്പോഴാണ് വിജയത്തിെൻറ ഉന്നതശൈലങ്ങൾ കീഴടക്കാൻ സാധിച്ചത്. 1986 മുതലാണ് ദുബൈയിൽ സ്ഥിരമായി വന്നുതുടങ്ങിയത്. ബഹ്റൈനിലെ ബിസിനസിനായി ഉൽപന്നങ്ങൾ വാങ്ങാനായിരുന്നു അന്നത്തെ യാത്രകൾ. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർ ഒരുമിച്ചു ചേരുന്ന സ്ഥലമെന്ന ഖ്യാതിയും ബിസിനസിലെ എളുപ്പങ്ങളും യു.എ.ഇയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളായിരുന്നു. ഇമാറാത്തിെൻറ ശിൽപികളായ ശൈഖ് സായിദും ശൈഖ് റാശിദും അടക്കമുള്ള ഉജ്വലരായ നേതാക്കൾ വമ്പിച്ച രീതിയിൽ ബിസിനസ് വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ലൈസൻസ് അടക്കമുള്ള രേഖകൾ ലഭിക്കാനു മറ്റും വളരെ എളുപ്പം നടപടിക്രമങ്ങളാണ് ഇവിടെയുള്ളത്. 1997ലാണ് കെ.പി ബഷീർ തെൻറ ഏറ്റവും ആദ്യത്തെ ബ്രാൻഡായ 'ജീപാസി'ന് ദുബൈയിൽ തുടക്കമിടുന്നത്.
പുതിയ തുടക്കത്തിന് ഇമാറാത്തിെൻറ മണ്ണ് തിരഞ്ഞെടുത്ത് ഇവിടെ ലഭിക്കുന്ന സ്വാതന്ത്രവും കരുതലും മനസിലാക്കി തന്നെയാണ്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യസമില്ലാതെ ആർക്കും വളരാനുള്ള അവസരം ഈ നാട് തുറന്നിടുന്നുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇറക്കുമതി സൗകര്യപ്രദമായതുമെല്ലാം ഇവിടുത്തെ സൗകര്യങ്ങളാണ്. ജീപാസിെൻറ പിറവിയുടെ കാലത്ത് ധാരാളം ബ്രാൻഡുകൾ വിപണിയിൽ സജീവമായിരുന്നു. കടുത്ത മൽസരമുള്ള വിപണിയിൽ സ്വന്തം മേൽവിലാസം നേടിയത് കഠിനമായ പരിശ്രമത്തിലൂടെയും ദൈവസഹായത്താലുമാണെന്ന് അദ്ദേഹം പറയുന്നു. നല്ല ഉൽപന്നം, കുറഞ്ഞ വിലയിൽ, മികച്ച സർവീസ് ഉറപ്പു നൽകിക്കൊണ്ട് വിപണിയിലെത്തിക്കുക എന്നതായിരുന്നു ബിസിനസ് മന്ത്രം. ഉപഭോക്താവ് വാങ്ങുന്ന ഉൽപന്നത്തിൽ സംതൃപ്തനാകണം എന്നത് പോലെ കച്ചവടം ചെയ്യുന്നയാൾക്കും മെച്ചമുണ്ടാകണമെന്ന നിർബന്ധം അന്നുമുതൽ കാത്തുസൂക്ഷിച്ചു. പത്തുവർഷം കൊണ്ട് എത്തിച്ചേരുമെന്ന് കരുതിയ നേട്ടങ്ങൾ ചുരുങ്ങിയ വർഷത്തിൽ നേടാൻ അതിലൂടെ സാധിച്ചു.
ചെറുതായ തുടക്കങ്ങൾ വൻ വിജയമായപ്പോൾ ഉന്നതമായ നേട്ടങ്ങളിലേക്ക് സംതൃപ്തമായ സനസോടെ സഞ്ചരിക്കാനത് പ്രചോദനമായി. ഏഴ് ജീവനക്കാരുമായി തുടങ്ങിയ ജീപാസ് നാലായിരത്തിലേറെ പേർക്ക് അന്നം നൽകുന്ന സ്ഥാപനമായി രണട് പതിറ്റാണ്ടിടയിൽ വളർന്നു. അതിനിടെ, റീട്ടെയ്ൽ വ്യാപാര രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് തുടക്കമിട്ട് 'നെസ്റ്റോ ഹൈപ്പർമാർക്കറ്റ്' ശൃംഖലക്ക്തുടക്കമിട്ടു. 2004ലായിരുന്നു ഇത്. യു.എ.ഇ തന്നെയായിരുന്നു ആ തുടക്കത്തിനും തിരഞ്ഞെടുത്ത മണ്ണ്. ഒന്നര പതിറ്റാണ്ട് പിന്നിടുേമ്പാൾ സ്വപ്നതുല്യമായ സാന്നിധ്യമാകാൻ ഈ രംഗത്ത് സാധിച്ചിട്ടുണ്ട്. ഔട്ലെറ്റുകളുടെ എണ്ണത്തിൽ സെഞ്ചുറിയിലേക്ക് എത്തുകയാണ് വ്യത്യസ്ത രാജ്യങ്ങളിൽ പടർന്നു പന്തലിച്ച നെസ്റ്റോ.
റീട്ടെയ്ൽ വ്യാപരത്തിൽ തനത് ശൈലിയിലൂടെ ഉപഭോക്താക്കളുടെ മനസിലിടം നേടിയാണ് ഈ നേട്ടം കൈവരിച്ചത്. ജീപാസിന് പുറമെ റോയൽഫോഡ്, പാരജോൺ, ഓൽസെൻമാർക്, യങ്ലൈഫ്, ക്ലർക് ഫോർഡ്, പാരാജോൺ, ക്രിപ്റ്റൺ, ബേബിപ്ലസ്, ഡെൽകാസ, എക്ക, എപ്സിലോൺ, ഫ്ലവേഴ്സ്, മൻസോനി, ടൈബർ, റോസ്, ഔട്ലുക്ക്, കെൻ ജാർഡീൻ, നോൺസ്റ്റോപ് തുടങ്ങിയ ബ്രാൻഡുകൾ കെ.പി ബഷീറിെൻറ വെസ്റ്റേൺ ഇൻറർനാഷണൽ ഗ്രൂപ്പിെൻറ കീഴിൽ ഇന്നുണ്ട്.
ഇമാറാത്തിെൻറ മണ്ണിൽ കാലൂന്നിനിന്ന് ഇനിയും മുന്നോട്ടുപേകാനാണ് കെ.പി ബഷീർ ആഗ്രഹിക്കുന്നത്. ലോകത്ത് ബിസിനസ് രംഗത്ത് രൂപപ്പെടുന്ന പുതുകാല ട്രെൻഡുകളെ തിരിച്ചറിഞ്ഞ് ഓൺലൈൻ രംഗത്ത് സജീവമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തിൽ അതിവേഗം മുന്നോട്ട് ഈ മേഖലയിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ കൂട്ടായി മക്കളടക്കമുള്ള പുതുതലമുറ തെൻറ കൂടെയുണ്ട് എന്നതാണ് ധൈര്യം പകരുന്നത്. നെസ്റ്റോയുടെ വളർച്ചയും ഭാവി പദ്ധതികളിൽ മുന്നിട്ടുനിൽക്കുന്നു. വരാനിരിക്കുന്ന കാലത്തെ കുറിച്ച് ചിന്തിക്കുേമ്പാൾ തികച്ചും ആശാവഹമെന്നാണ് കെ.പി ബഷീറിെൻറ പക്ഷം.
2008ലെ സാമ്പത്തിക ഞെരുക്കവും കോവിഡ് മഹാമാരിയും മറികടന്ന യു.എ.ഇ ലോകത്തിെൻറ സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി നിലനിർത്തും. പുതിയ ബിസിനസ് സംരഭങ്ങൾക്കും വളരാനുള്ള വെള്ളവും വളവും ഇവിടെനിന്ന് ലഭിക്കും. മനസു ശരീരവും സമർപ്പിച്ച് മുന്നോട്ടുപോയാൽ പുതുതായി കടന്നുവരുന്നവർക്കും നേട്ടങ്ങളിലേക്ക് കുതിക്കാനാവും എന്നതാണ് ഭാവി തലമുറക്ക് നൽകാനുള്ള അനുഭവ പാഠം.
നാലു പതിറ്റാണ്ടോടടുക്കുന്ന പ്രവാസത്തിൽ സംതൃപ്തനാണ് കെ.പി ബഷീർ. ഭാര്യ ഹാജറയും നാലുമക്കളും അടങ്ങുന്ന കുടുംബം എപ്പോഴും ഇപ്പോഴും ചേർന്ന് നിന്ന് പിന്തുണക്കുന്നു. മികച്ച തൊഴിലാളികളും സഹപ്രവർത്തകരും സംരഭങ്ങളിൽ പൂർണവിശ്വാസമർപ്പിച്ച് കൂടെനിന്നു. വിശ്വസിച്ച മൂല്യങ്ങളിൽ വിട്ടുവിഴ്ച ചെയ്യാതെ എനിയുമേറെ മുന്നോട്ടു പോകാനുള്ള കരുത്ത് ഇപ്പോഴുമുണ്ട്. നിഞ ചിരിയുമായി, ചെറിയ തുടക്കങ്ങളെ വലിയ വിജയത്തിലെത്തിച്ച ദൈവത്തിന് സ്തുതി പറഞ്ഞുകൊണ്ട്, ഈ യാത്ര സഫലമാണെന്ന് പറയാൻ കെ.പി ബഷീറിന് മടിയില്ല..
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.