അദാനിക്ക് വൻ തിരിച്ചടി: സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി; ഓഹരിവിപണിയിൽ 4 ലക്ഷം കോടി രൂപ നഷ്ടം

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ട് അദാനി ഓഹരികൾക്കുണ്ടായത് വൻ നഷ്ടം. രണ്ട് ദിവസത്തിനുള്ളിൽ നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത് . ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ചയും നിക്ഷേപകർ ഓഹരി വിറ്റഴിക്കല്‍ ശക്തമായി തന്നെ തുടർന്നു. അദാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടതും അംബുജ സിമന്റിനാണ്.

എസി.സി 4.99 ശതമാനം, അദാനി പോര്‍ട്സ് 16.47 ശതമാനം,അദാനി ടോട്ടല്‍ ഗ്യാസ് 20 ശതമാനം, അദാനി എന്റര്‍പ്രൈസസ്16.83 ശതമാനം എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി. ഒപ്പം അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു.

അതേ സമയം ഹിന്‍ഡെന്‍ബര്‍ഗ് അദാനിയുടെ മറ്റൊരു വിപണി പങ്കാളിയാണെന്നും നെഗറ്റീവ് റിപ്പോര്‍ട്ടിലൂടെ ഓഹരി വില താഴ്ത്തുക എന്ന ലക്ഷ്യമാണെന്നും അഭിപ്രായപ്പെട്ട് ഇന്‍ഗവേണ്‍ എന്നൊരു സ്ഥാപനം രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പോയി. ഫോബ്‌സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 ല്‍ ലോക സമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു

Tags:    
News Summary - adani group lost rs4 lakh crore in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT