ന്യൂഡൽഹി: യു.പി.എ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 2004ൽ യു.പിഎ അധികാരത്തിലെത്തിയപ്പോൾ താൻ സോണിയയുടെ പേരാണ് നിർദേശിച്ചത്. അവർ ജനിച്ചത് വിദേശരാജ്യത്താണെന്നത് പ്രശ്നമല്ലെന്നും അന്ന് പറഞ്ഞിരുന്നതായി അത്താവാലെ വ്യക്തമാക്കി. ശനിയാഴ്ച ഇന്ദോറിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പരാമർശം.
സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദേശിച്ചു. അവർ വിദേശത്ത് ജനിച്ചുവെന്നുള്ളത് പ്രശ്നമല്ലെന്നും പറഞ്ഞിരുന്നു. കമല ഹാരിസിന് യു.എസിന്‍റെ വൈസ് പ്രസിഡന്‍റാകാമെങ്കിൽ സോണിയക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയുമാകാം.
സോണിയ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തില്ലെങ്കിൽ ശരത് പവാറിന്‍റെ പേരാണ് താൻ നിർദേശിച്ചത്. എന്നാൽ, നിർദേശം സോണിയ അംഗീകരിച്ചില്ല. ശരത് പവാറിനായിരുന്നു സ്ഥാനത്തിന് അർഹതയെന്നും രാംദാസ് അത്താവാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.