ഏഴിന് മുമ്പ് വോട്ട് ചെയ്തെന്ന്; മന്ത്രി മൊയ്തീനെതിരെ പരാതിയുമായി അനിൽ അക്കര എം.എൽ.എ
തൃശൂർ: വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുമ്പ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്‍റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീന്‍ രാവിലെ 6.56ന് വോട്ട് ചെയ്തുവെന്നാണ് അനില്‍ അക്കരെയുടെ പരാതി. തെക്കുംതറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏജന്‍റ് പോളിങ്ങ് ഓഫിസര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.
പ്രിസൈഡിങ് ഓഫിസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നാണ് വിവാദത്തില്‍ മന്ത്രിയുടെ ഓഫിസിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.