സർക്കാരിനെതിരെ ജനവികാരമില്ല; വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ട് -പി.സി ജോർജ്



കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എന്നോ എൽ.ഡി.എഫ് എന്നോ നോക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് പി.സി ജോർജ് എം.എൽ.എ. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ട്. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ല പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. കഴിഞ്ഞ തവണ എൽ.ഡി.എഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കുറ്റിപാറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2ാം നമ്പർ ബൂത്തിയാണ് പി.സി ജോര്‍ജ്ജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. 

Update: 2020-12-10 06:34 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news