ഒന്നാം ഘട്ടത്തിലെ പോളിങ് ​73.12%

തി​രു​വ​ന​ന്ത​പു​രം: എട്ടിന് നടന്ന ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​ദ്യ​ഘ​ട്ട പോ​ളി​ങ് അ​ന്തി​മ ക​ണ​ക്കി​ൽ 73.12 ശ​ത​മാ​നം. 2015ൽ ​ഇൗ ജി​ല്ല​ക​ളി​ൽ 75.74 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ര​ണ്ട​ര ശ​ത​മാ​ന​ത്തി​െൻറ (2.62) കു​റ​േ​വ ഉ​ണ്ടാ​യു​ള്ളൂ.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. കു​റ​വ്​ പ​ത്ത​നം​തി​ട്ട​യി​ലും. ര​ണ്ട്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും 2015 നെ​ക്കാ​ൾ പോ​ളി​ങ്​ കു​റ​വാ​ണ്. പോ​ളി​ങ്​ ശ​ത​മാ​നം ഇ​ങ്ങ​നെ: ( 2015 ലേ​ത്​ ബ്രാ​ക്ക​റ്റി​ൽ) തി​രു​വ​ന​ന്ത​പു​രം 70.04 (71.9), കൊ​ല്ലം 73.80 (74.9), പ​ത്ത​നം​തി​ട്ട 69.72 (72.5), ആ​ല​പ്പു​ഴ 77.40 (79.7), ഇ​ടു​ക്കി 74.68 (79.7). 2015 ലേ​തി​നെ​ക്കാ​ൾ ഏ​റ്റ​വും കു​റ​വ്​ വ​ന്ന​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്​-5.02 ശ​ത​മാ​നം. പ​ത്ത​നം​തി​ട്ട​യി​ൽ 2.78 ശ​ത​മാ​ന​വും ആ​ല​പ്പു​ഴ​യി​ൽ 2.3 ശ​ത​മാ​ന​വും കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1.86 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. കൊ​ല്ല​ത്ത്​ 1.1 ശ​ത​മാ​നം.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 59.96 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​ത​വ​ണ 62.9 ശ​ത​മാ​ന​മാ​യി​രു​ന്നു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ 66.21 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. 2015 ൽ 69.9 ​ശ​ത​മാ​ന​മാ​യി​രു​ന്നു. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ത്തു​ക​യാ​ണ്​ സ്ഥാ​​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളും. ഡി​സം​ബ​ർ 16നാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ. 

Update: 2020-12-10 02:59 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news