കണ്ണൂരിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി
കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനിടെ കണ്ണൂരിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. കണിച്ചാൽ കോളയാട് പഞ്ചായത്തുകളുടെ അതിർത്തികളിൽപെട്ട പ്രദേശങ്ങളിൽ ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. കൊളക്കാട്, കുരിശുമല, ഏലപ്പീടിക, പൂളക്കുറ്റി, തുടിയാട് എന്നിവിടങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.
ചെക്കേരി കോളനിയുടെ സമീപപ്രദേശങ്ങളിലാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. നെടുംപുറംചാൽ, തുണ്ടിയിൽ ടൗണുകളിൽ വെള്ളം കയറി വൻനാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രദേശത്തുനിന്നും രണ്ടര വയസ്സുള്ള കുട്ടിയെ നേരത്തെ കാണാതായിരുന്നു. ആരോഗ്യവകുപ്പ് നെടുംപുറംചാൽ സബ് സെന്‍ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്‍റെ രണ്ടര വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. കുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
കാഞ്ഞിരപ്പുഴ, നെല്ലാനിത്തോട്, നെടുമ്പോയിത്തോട് എന്നിവയെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
Update: 2022-08-02 03:57 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.