അനാഥ വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം: ജെ.ഡി.ടി യിൽ ഒന്നാംഘട്ട കൗൺസലിങ് ബുധനാഴ്ച

കോഴിക്കോട്: ജാതിമതഭേദമന്യേ ജെ.ഡി.ടി ഇസ്‌ലാം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മുഴുവൻ കോഴ്സുകളിലും അനാഥ വിദ്യാർഥികൾക്കായി 25% സീറ്റുകൾ നീക്കിവെക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട കൗൺസലിങ് 31 ന് ജെ.ഡി.ടി ഓഫീസിൽ നടക്കും.

ബുധനാഴ്ച് 9.30 ന് തുടങ്ങുന്ന യോഗത്തിൽ വിദ്യാർഥികൾ അനാഥത്വം തെളിയിക്കുന്ന രേഖകളും മറ്റു സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം എത്തണമെന്നും സംവരണത്തിനർഹരാകുന്ന അനാഥ വിദ്യാർഥികളുടെ പഠനം, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും ജെ.ഡി.ടി വഹിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി, ടെക്നിക്കൽ, ഹെൽത്ത് സയൻസ്, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരുപതോളം സ്ഥാപനങ്ങളും 20,000ത്തോളം വിദ്യാർഥികളും ജെ.ഡി.ടി ഇസ്‌ലാമിലുണ്ട് . LP, UP, HIGH SCHOOL, +2, VHSE, NIOS സെൻറർ എന്നീ സ്ഥാപനങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും BA, BSc, BCom, BBA, BTTM, MA, MCom എന്നീ ഉന്നത വിദ്യാഭ്യാസ കോഴ്സുകളും ITI, Polytechnic എന്നിവയിലായി ടെക്നിക്കൽ കോഴ്സുകളും BSc Nursing, D Pharm, B Pharm, M Pharm, BPT, MPT, B.Voc എന്നീ പ്രൊഫഷണൽ കോഴ്സുകളും ജെഡിടിയിൽ ആരംഭിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 88 91 33 14 20, 0495 273 14 20

jdtadmission@gmail.com, www.jdtislam.org

Tags:    
News Summary - 25 percent reservation for orphan students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.