കോഴിക്കോട് :സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് ഈ സംഖ്യ.
കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പാചക തൊഴിലാളികൾക്കുള്ള കൂലിയുടെ വിഹിതം നൽകിയത്.
ഈ അധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.