ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ. സി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരെ (ജനറലിസ്റ്റ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 31വരെ അപേക്ഷിക്കാം. ഒഴിവുകൾ: 300. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www. licindia.in/careersൽ.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 1.1.2023ൽ 21-30. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പ്: ഫെബ്രുവരി 17-20 വരെ നടക്കുന്ന ഓൺലൈൻ പ്രിലിമിനറി, മാർച്ച് 18ന് ദേശീയതലത്തിൽ നടത്തുന്ന ഓൺലൈൻ മെയിൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. വൈദ്യപരിശോധനയുണ്ടാവും.
തിരഞ്ഞെടുക്കപ്പെടുന്നവരെ 53600-102090 രൂപ ശമ്പള നിരക്കിൽ നിയമിക്കും. പ്രതിമാസം 92,870 രൂപ ശമ്പളം ലഭിക്കും. പെൻഷൻ, ഗ്രാറ്റുവിറ്റി, ഗ്രൂപ് ഇൻഷുറൻസ് ഉൾപ്പെടെ ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.