അക്കാദമിക നിലവാര വിവാദം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊടുങ്ങല്ലൂർ: കേരളത്തിലെ സ്കൂളുകളിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരം മോശമാണെന്ന തരത്തിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായും കയ്പമംഗലത്ത് നവകേരള സദസ്സിൽ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു മാസം മുമ്പ് നടന്ന അധ്യാപകരുടെ ശിൽപശാലയിൽ നടന്ന സംഭവത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. ഇത്തരം ശിൽപശാലയിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരും. അത് രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കോടെയാണ്. ഇത്തരത്തിലുളള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.

Tags:    
News Summary - Academic quality controversy: Minister V. Shivankutty ordered departmental investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.