ഡോ. ​ലി​വ്​​ന

ഡോ. ലിവ്നക്ക് 1.51 കോടിയുടെ ഗവേഷണ ഫെലോഷിപ്

കൽപറ്റ: ബംഗളൂരു ക്രൈസ്റ്റ് സർവകലാശാല ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിലെ അസി. പ്രഫസറും മാനന്തവാടി സ്വദേശിനിയുമായ ഡോ. ലിവ്ന ചാക്കോ യൂറോപ്യൻ യൂനിയന്‍റെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ) പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് അർഹയായി.

നാനോ 2ഡി മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ഗവേഷണത്തിനാണ് ഫെലോഷിപ് ലഭിച്ചത്. 1.51 കോടി രൂപയാണ് രണ്ടു വർഷത്തെ ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂനിവേഴ്സിറ്റി ഓഫ് കെമിസ്ട്രി ആൻഡ് ടെക്നോളജിയിലാണ് ഗവേഷണത്തിന് അവസരം.

കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. പി.എം. അനീഷിന്‍റെ കീഴിലായിരുന്നു ഡോക്ടറൽ ഗവേഷണം. മാനന്തവാടി പള്ളിക്കുന്നേൽ പി.എ. ചാക്കോ-ആൻസി ദമ്പതിമാരുടെ മകളും പാലാ കടനാട് വെള്ളിലക്കാട്ട് ബിൻസ് അഗസ്റ്റിന്‍റെ ഭാര്യയുമാണ് ഡോ. ലിവ്ന.

Tags:    
News Summary - 1.51 crore research fellowship for Dr. Livna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.