ഖരഗ്പൂര്‍ ഐ.ഐ.ടി വിദ്യാര്‍ഥിക്ക് ഗൂഗ്ള്‍ ജോലി; ശമ്പളം രണ്ടു കോടി

പുണെ: ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അഭിഷേക് പന്തിന് ഗൂഗ്ളില്‍ രണ്ടു കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി. ഗൂഗ്ളിന്‍െറ കാലിഫോര്‍ണിയ ഓഫിസില്‍ മൂന്നുമാസം ഇന്‍േറണ്‍ഷിപ് ചെയ്ത അഭിഷേകിനെ ഡിസൈന്‍ സൊലൂഷന്‍ സെല്ലിലേക്കാണ് തെരഞ്ഞെടുത്തത്. യു.എസില്‍ ജനിച്ച് വളര്‍ന്ന അഭിഷേക് 2006ലാണ് കുടുംബത്തിനൊപ്പം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയത്. ഇന്‍േറണ്‍ഷിപ്പിനുമുമ്പ് ഗൂഗ്ള്‍ ടെക്നോളജി വിഭാഗം രണ്ടുതവണ അഭിഷേകിനെ ഫോണ്‍ വഴി ഇന്‍റര്‍വ്യൂ ചെയ്തിരുന്നു. പിന്നീട് പ്രോജക്ട് മാനേജര്‍ നടത്തിയ അഭിമുഖത്തിനു ശേഷമാണ് ഇന്‍േറണ്‍ഷിപ്പിന് അനുമതി ലഭിച്ചത്.
 മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പന്തിന് ഗൂഗ്ള്‍ ജോലി നല്‍കുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.