ഐസ്‍വാൾ: പഠിക്കാൻ പ്രത്യേകം പ്രായമുണ്ടോ? ഇല്ലെന്നാണ് മിസോറാമിലെ ഈ 78കാരൻ പറയുന്നത്. ദിവസവും മൂന്നുകിലോമീറ്റർ നടന്നാണ് ലാൽറിങ്താര ക്ലാസ് മുറിയിലെത്തുന്നത്. മിസോറാമിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ഹൈസ്കൂളിലാണ് ഇദ്ദേഹം പഠിക്കുന്നത്. ബാഗിൽ പുസ്തകങ്ങളുമായി യൂനിഫോമും ധരിച്ചാണ് ലാൽറിങ്താര ക്ലാസിലെത്തുന്നത്.
മിസോറാമിലെ ചമ്പായ് ജില്ലയിൽ നിന്ന് വിദ്യയോടുള്ള അടങ്ങാത്ത എത്തുന്ന ഇദ്ദേഹം വലിയ പ്രചോദനമാണ്. ഇംഗ്ലീഷ് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ഇംഗീഷിൽ അപേക്ഷ തയാറാക്കാനും ടെലിവിഷനിലെ ഇംഗ്ലീഷ് വാർത്തകൾ മനസിലാക്കാനും വേണ്ടിയാണിത്. മാതൃഭാഷയായ മിസോയിൽ അദ്ദേഹത്തിന് എഴുതാനും വായിക്കാനും കഴിയും. ഇപ്പോൾ റായ്കോൺ ഗ്രാമത്തിലെ പള്ളിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുകയാണ്.
2018ലാണ് ഇദ്ദേഹം അഞ്ചാംക്ലാസിൽ ചേർന്ന് പഠനം തുടങ്ങിയത്. തങ്ങൾക്കൊപ്പം പഠിക്കുന്ന അപ്പൂപ്പൻ പ്രചോദനമാണെന്ന് സഹവിദ്യാർഥികളും പഠിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ പറയുന്നു.
1945 ൽ ക്വാങ്‍ലങ് ഗ്രാമത്തിൽ ജനിച്ച ലാൽറിങ്താരക്ക് രണ്ടാം ക്ലാസ് വരെയേ സ്കൂളിൽ പോകാൻ സാധിച്ചുള്ളൂ. പിതാവിന്റെ മരണത്തോടെ സ്കൂളിൽ പോക്ക് നിർത്തി കുടുംബം പോറ്റാൻ ജോലിക്കിറങ്ങി. അപ്പോൾ എന്നെങ്കിലും വിദ്യാഭ്യാസം തുടരണമെന്ന ആഗ്രഹം മനസിൽ കൊണ്ടുനടന്നു. ദാരിദ്ര്യം കാരണം കുടുംബം ഓരോയിടങ്ങളിലായി താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.