സിവിൽ സർവിസ് പരീക്ഷയിൽ ആദർശ് രാജീന്ദ്രെൻറ വിജയത്തിളക്കം കിഴക്കൻ മലയോരത്തിന് അഭിമാനമായി. 2016ൽ സിവിൽ സർവിസ് പാസായി ഇപ്പോൾ ഹിമാചൽ പ്രദേശിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന എസ്.സി വിഭാഗത്തിൽപെട്ട ആദർശ് രാജീന്ദ്രൻ ഇത്തവണ ഐ.എ.എസ് പ്രതീക്ഷിച്ചാണ് വീണ്ടും പരീക്ഷയെഴുതിയത്.
405ാം റാങ്കാണ് ഇത്തവണ ലഭിച്ചത്. 2016ൽ 739ാം റാങ്കായിരുന്നു. ഇത്തവണ ഐ.എ.എസ് ലഭിക്കുമെന്നാണ് മുക്കം തൊണ്ടിമ്മൽ സ്വദേശിയായ ആദർശ് രാജീന്ദ്രെൻറ പ്രതീക്ഷ. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ എ.എസ്.പിയായി ജോലി ചെയ്യുകയാണ്.
2015ൽ കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടിയാണ് സിവിൽ സർവിസിന് ശ്രമം തുടങ്ങിയത്. കന്നി പരിശ്രമത്തിൽതന്നെ ഐ.പി.എസ് ലഭിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് എൻലൈറ്റ് ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം.
പരേതനായ റിട്ട. പ്രധാനാധ്യാപകൻ തൊണ്ടിമ്മൽ എം.ആർ. രാജേന്ദ്രെൻറയും, ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച ശൈലജ ടീച്ചറുടെയും മകനാണ് ആദർശ്. സഹോദരി ഐശ്വര്യ രാജേന്ദ്രൻ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.