കൊച്ചി: ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള അവാർഡ് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റൻറ് ഡയറക്ടർ ഓഫിസ് സീനിയർ ക്ലർക്ക് അബ്ദുൽ നിസാറിന്. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാറിെൻറ പ്രവർത്തന മികവാണ് അവാർഡിന് അർഹമാക്കിയത്.
കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൽ നിസാറിനെ െതരഞ്ഞെടുത്തത്. 1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവൻറായി ജോലിയിൽ പ്രവേശിച്ചത്. 2008ൽ ക്ലർക്കായി.
65 ജീവനക്കാരുടെ ശമ്പളം, േപ്രാവിഡൻറ് ഫണ്ട്, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ്, ടി.എ ബില്ലുകൾ, ഓഫിസിലെ കണ്ടിൻജൻറ് ബില്ലുകൾ, ശമ്പള സർട്ടിഫിക്കറ്റ്, ശമ്പള റിക്കവറി എന്നിവ തുടങ്ങി ഓഫിസിലെ ഏറ്റവും പ്രധാനപ്പെട്ട സെക്ഷൻ ആയ എ 2െൻറ ചുമതലയാണ് വഹിക്കുന്നത്.
ബധിരക്ഷേമ രംഗത്തെ സംസ്ഥാനതല സംഘടനയായ ഓൾ കേരള ഫെഡറേഷൻ ഓഫ് ദി ഡഫിെൻറ സംസ്ഥാന ജനറൽ സെക്രട്ടറിയായി 14 വർഷം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് ദേശീയ നിർവാഹകസമിതി അംഗമായും സംഘടനകളുടെ കൂട്ടായ്മ നാഷനൽ ഫ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഓഫ് ദി ഡിസേബിൾസിെൻറ ദേശീയസമിതി അംഗമായും പ്രവർത്തിക്കുന്നു. സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിെസബിലിറ്റീസ് അംഗം എ. ഷൺമുഖവുമായി ചേർന്ന് സംസ്ഥാനത്തെ ഭിന്നശേഷി നയത്തിെൻറ കരട് രൂപവത്കരിക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.