ന്യൂഡൽഹി: ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം) പ്രവേശന പരീക്ഷ (കോമണ്‍ അഡ്മിഷന് ടെസ്റ്റ് -കാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഒമ്പത് വിദ്യാർഥികൾക്ക് നൂറു ശതമാനം മാർക്ക് ലഭിച്ചു. ഇതിൽ അഞ്ചുപേർ ഐ.ഐ.ടികളിൽനിന്നുള്ളവരാണ്. 19 പേർക്ക് 99.99 ശതമാനം മാർക്കുണ്ട്.
കഴിഞ്ഞ വർഷം 10 പേരാണ് 100 ശതമാനം മാർക്ക് നേടിയിരുന്നത്. 1,90,144 വിദ്യാർഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതിയത്.
കാറ്റ് പരീക്ഷയിൽ മിന്നും ജയം നേടിയ കൊടുങ്ങല്ലൂർ സ്വദേശി എം. അമീൻ മലയാളികൾക്ക് അഭിമാനമായി. 98.49 ശതമാനം മാർക്കാണ് ഈ മിടുക്കൻ നേടിയത്. ആറ്റിങ്ങൽ പരേതനായ സൈഫുദ്ദീെൻറയും കൊടുങ്ങല്ലൂർ ഗുരുദേവ നഗറിൽ താമസിക്കുന്ന യൂറോ കിഡ്സ് പ്രീ സ്കൂൾ പ്രിൻസിപ്പലും ആൾ റൈറ്റ് ഹോളിസ്റ്റിക് വെൽനസ് ഫൗണ്ടറുമായ എ.കെ. നസീമയുടെയും മകനാണ്. ഇപ്പോൾ കൊല്ലം തങ്ങൾകുഞ്ഞ് മുസ്ലിയാർ എൻജിനീയറിങ് കോളജിൽ അവസാന വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.