സിവിൽ സർവിസ് പരീക്ഷയിൽ പയ്യന്നൂരിന് അഭിമാന നേട്ടം സമ്മാനിച്ച് പി.പി. അർച്ചന. 99ാം റാങ്ക് നേടിയാണ് പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ അർച്ചന കണ്ണൂർ ജില്ലയിൽതന്നെ തിളങ്ങുന്ന നേട്ടം കൈവരിച്ചത്.
കഴിഞ്ഞ തവണ 334ാമത് റാങ്ക് നേടി നഷ്ടപ്പെട്ട നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു ഈ മിടുക്കി. കഴിഞ്ഞ റാങ്ക് പ്രകാരം തപാൽ സർവിസിൽ ഓഫിസറായി പ്രവേശനം നേടിയെങ്കിലും വീണ്ടും പരീക്ഷ എഴുതി റാങ്ക് നില മെച്ചപ്പെടുത്തുകയായിരുന്നു.
മത്സ്യഫെഡ് ഉദ്യോഗസ്ഥനായിരിക്കെ മരണപ്പെട്ട ഇ.ജീവരാജെൻറയും പിലാത്തറ യു.പി സ്കൂളിൽ നിന്നു വിരമിച്ച പി.പി. ഗീത ടീച്ചറുടെയും മകളാണ്. കില ഡയറക്ടറായിരുന്ന പ്രഫ. പി.പി. ബാലെൻറ സഹോദരീ പുത്രിയാണ്.
പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടു വരെ പഠിച്ച ശേഷം കണ്ണൂർ എൻജിനീയറിങ് കോളജിൽ ബി.ടെക് ബിരുദം നേടി. സ്വാതന്ത്ര്യ സമര സേനാനി വി.പി. നാരായണ പൊതുവാളുടെ ചെറുമകളാണ്. ഐ.എ.എസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഐ.എഫ്.എസിനോടാണ് താൽപര്യമെന്ന് അർച്ചന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.