തിരൂർ: ചെറിയമുണ്ടം സ്വദേശി റമീസ് ഖലീൽ റഹ്മാന് അമേരിക്കയിൽനിന്ന് ഡോക്ടറേറ്റ്. അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ റമീസ് ഖലീൽ റഹ്മാൻ പിഎച്ച്.ഡി കരസ്ഥമാക്കിയത്. സമ്പൂർണ സ്കോളർഷിപ്പോടെയായിരുന്നു മൂന്നു വർഷം നീണ്ടുനിന്ന ഗവേഷണ പഠനം. നേരത്തേ അഡ്നോക്കിനു കീഴിലുള്ള അബൂദബിയിലെ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ബി.ടെക് ബിരുദവും കരസ്ഥമാക്കിയിരുന്നു.
കാരിക്കുളക്കാട്ട് സിലോൺ ഹൗസിലെ ഖലീൽ റഹ്മാെൻറയും പുതിയവീട്ടിൽ സഫിയയുടേയും ഇളയ മകനാണ്. ഭാര്യ: സലീന. മക്കൾ: സഈം, സൈഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.