കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് രസതന്ത്രവിഭാഗം അസി. പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. എസ്. അനസിന് ബ്രിട്ടൻ ആസ്ഥാനമായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർ.എസ്.സി) യുടെ റിസർച്ച് ഗ്രാന്റ്. നാനോ സയൻസ് മേഖലയിലെ ഗവേഷണങ്ങൾക്കാണിത്. 2021 ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി അസോസിയേറ്റ് അംഗത്വം നൽകി ആദരിച്ചിരുന്നു.
പ്രസിദ്ധമായ റോയൽ സൊസൈറ്റിയുടെ ഭാഗമായി രൂപവത്കൃതമായ ആർ.എസ്.സി രസതന്ത്രമേഖലയിലെ നൂതന ഗവേഷണ-പഠന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. ശരീഫ്- നബീസാബീവി ദമ്പതികളുടെ മകനാണ്. പുനലൂർ സ്വദേശിയാണ്. ജ്യോത്സ്ന എസ്. കബീറാണ് ഭാര്യ. മക്കൾ: ഇശൽ ജെ. അനസ്, ഐസൽ ജെ അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.