കോഴിക്കോട്: സംസഥാനത്ത് വൈദ്യരംഗത്തെ മികച്ച സംഭാവനകൾക്ക് മെഡിക്കൽ സർവിസ് സംഘടന ഏർപ്പെടുത്തിയ അവാർഡിന് മഞ്ചേരി മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി.പി. അഷ്റഫ് അർഹനായി. പഠന ഗവേഷണ ഭരണ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് മികച്ച ഡോക്ടർക്കുള്ള അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, കേരള സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച അദ്ദേഹം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കോഴിക്കോട് സെക്രട്ടറിയാണ്.
സർജറി വിഭാഗത്തിൽ ഡോ. ശ്രീജയൻ, പാര ക്ലിനിക്കൽ വിഭാഗത്തിൽ ഡോ. അനിത, മെഡിക്കൽ വിഭാഗത്തിൽ ഡോ. മോഹൻദാസ്, മെഡിക്കൽ അനുബന്ധ സ്പെഷ്യാലിറ്റികളിൽ ഡോ. ശ്രീകാന്ത്, സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിൽ ഡോ. പ്രതാപ് സോമനാഥ്, പ്രീ ക്ലിനിക്കൽ ഡിപ്പാർട്ട്മെന്‍റിൽ ഡോ. സതിദേവി എന്നിവരും അവാർഡിന് അർഹരായി.
മെഡിക്കൽ അധ്യാപക സർവിസ് സംഘടനയായ കെ.ജി.എം.സി.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.