തിരുവനന്തപുരം: എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിൽ പ്രവേശനത്ത ിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു ഗോവിന്ദ് ഒന് നാം റാങ്ക് നേടി. കോട്ടയം കുമാരനല്ലൂർ സ്വദേശി എ.ഗൗതം ഗോവിന്ദിനാണ് രണാം റാങ്ക്. കോട്ടയം വടവത്തൂർ സ്വദേശി അക്വിബ് നവാസ് മൂന്നാം റാങ്കും കരസ്ഥമാക്കി.
തിങ്കളാഴ്ച ഉച്ചക്ക് 12ന് പി.ആർ ചേംബറിൽ മന്ത്രി ഡോ. കെ.ടി. ജലീലാണ് റാങ്ക് പ്രഖ്യാപനം നിർവഹിച്ചത്. ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന റാങ്ക് പട്ടിക നാഷനൽ ഓപൺ സ്കൂളിെൻറ പ്ലസ് ടു ഫലം വൈകിയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇത്തവണ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 73,437 പേരിൽ 51,665 വിദ്യാർഥികളാണ് യോഗ്യത നേടിയത്. ഇവരുടെ പ്ലസ് ടു/ തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാർക്കും പ്രവേശന പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്കുശേഷമാണ് റാങ്ക് പട്ടിക തയാറാക്കിയത്.
56,307 പേർ ഫാർമസി പ്രവേശന പരീക്ഷ എഴുതിയതിൽ 39,908 പേരാണ് യോഗ്യത നേടിയത്. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ (നാറ്റ) ലഭിച്ച സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിലെ മാർക്കും ചേർത്താണ് ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കിയത്. www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ റാങ്ക് വിവരം അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.